തിരുവനന്തപുരം :ഒരു അങ്കത്തിനു കൂടി ഒരുങ്ങി നവകേരള ബസ്. രൂപമാറ്റം വരുത്തി, സീറ്റുകളുടെ എണ്ണം കൂട്ടി, നിരക്ക് കുറച്ചുആണ് വീണ്ടും നിരത്തിലേക്ക് എത്തുന്നത്. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിൽ ആണ് ബസ് സർവീസ് നടത്തുക. രൂപ മാറ്റം വരുത്തിയ ബസ് ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിച്ചു. സമയക്രമത്തിലും മറ്റും മാറ്റങ്ങൾ വരുത്തിയാവും നിരത്തിൽ ഇറക്കുക.
26 സീറ്റുകൾ എന്നത് 37 ആയി ഉയർത്തിയിട്ടുണ്ട്, ശുചിമുറി നിലനിർത്തി, രണ്ട് ഡോറുകൾ ഉള്ളത് ഒരു ഡോർ മാത്രമാക്കി, എസ്കലേറ്ററും ഒഴിവാക്കി. 1280 രൂപയായിരുന്നു ഇത് 930 ല്ലേക്കു കുറയ്ക്കും, തുടർന്ന് ആവും നിരത്തിൽ ഇറക്കുക
2024 ജൂണിലാണ് നവ കേരള ബസ് ബസ് പൊതുജനങ്ങൾക്കായി നിരത്തിലേക്ക് ഇറങ്ങിയത്. എന്നാൽ ഇടക്കിടെ സർവീസ് മുടങ്ങിയതും, സമയക്രമവും, ചാർജ്ജും എല്ലാം പ്രശ്നമായി. ഇതിന് പിന്നാലെ ബസ് ഈ കഴിഞ്ഞ ജൂലായിൽ കട്ടപ്പുറത്താവുകയായിരുന്നു.
Discussion about this post