പുതിയ വേഷത്തിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത് . എല്ലാ വര്‍ഷത്തിന്റെയും അവസാനം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ അതുപോലെ 2024ലെ വാർഷിക റിപ്പോർട്ട് സ്വിഗ്ഗി പുറത്ത് വിട്ടിരിക്കുകയാണ്.
റിപ്പോര്‍ട്ടിലെ സ്വിഗ്ഗി പുതിയതായി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിൻ്റെ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള പരാമർശങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2024 ൽ കൊച്ചിയിലുള്ള ഒരു ഉപഭോക്താവ് 4000 പാക്കറ്റ് ചിപ്‌സ് ആണ് ഓർഡർ ചെയ്തത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് കൊച്ചിയെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വിശേഷിപ്പിക്കുന്നത്.
2024ല്‍ രാജ്യത്തെ തന്നെ ഏറ്റവും വേഗത്തില്‍ നടന്ന ഡെലിവെറികളില്‍ ഒന്ന് കൊച്ചിയിലാണ് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1.1 കിലോമീറ്റര്‍ അകലെയ്ക്കുള്ള ഓര്‍ഡര്‍ വെറും 89 സെക്കന്‍ഡ് കൊണ്ടാണ് ഇവിടെ പൂർത്തിയാക്കിയത്. ചുവന്ന ചീരയും നേന്ത്രപ്പഴവും പാത്രംകഴുകുന്നതിനുള്ള ജെല്ലുമാണ് ആ ഓര്‍ഡറില്‍ ഉണ്ടായിരുന്നത്.
ഇനി കൊച്ചി നഗരത്തില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട സാധനങ്ങളുടെ ലിസ്റ്റും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാലും സവാളയും ഞാലിപ്പൂവനും നേന്ത്രപ്പഴവും മല്ലിയിലയുമാണ്et5avym കൂടുതൽ കൊച്ചിയില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍.
2020-ൽ ആണ് സ്വിഗ്ഗി ഇൻസ്ടാമാർട്ട് ആരംഭിക്കുന്നത്. എന്നാല്‍, 2021 നവംബറില്‍ ആണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയില്‍ അവതരിപ്പിച്ചത്. അന്ന് മുതൽ ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് ഇതിന് കിട്ടുന്നതെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ പറഞ്ഞു.
Discussion about this post