കാസർകോട്: കാസർകോട് എരഞ്ഞിപ്പുഴയിൽ 17കാരന്‍ മുങ്ങിമരിച്ചു. സിദ്ധിഖിന്റെ മകൻ റിയാസാണ് മരിച്ചത്. ഒഴുക്കില്‍ പെട്ട രണ്ട് കുട്ടികൾക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
മൂന്ന് പേരും കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. റിയാസിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാസീൻ (13), സമദ് (13) എന്നിവർക്കായി നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചില്‍ നടത്തുകയാണ്.
മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും അപകടത്തിൽപെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Discussion about this post