ന്യൂയോർക്ക്: ഭൂമിയ്ക്ക് നേരെ വീണ്ടും ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു. 2024 വൈഎ5 എന്ന പേര് നൽകിയിരിക്കുന്ന ഛിന്നഗ്രഹം ആണ് ഭൂമിയിക്ക് അരികിലേക്ക് എത്തുന്നത്. വിമാനത്തിന്റെ അത്ര വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഗവേഷകർ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
നാളെയോടെയാണ് ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിലായി എത്തുക. ഭൂമിയിൽ നിന്നും 351,000 കിലോ മീറ്റർ അകലെയായി ഈ ഛിന്നഗ്രഹം കടന്ന് പോകുമെന്നാണ് നിഗമനം. എന്നാൽ ഈ അകലം എന്നത് ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തെക്കാൾ കുറവാണ്. അതുകൊണ്ട് തന്നെ ഭൂമിയിൽ പതിയ്ക്കാനുള്ള സാദ്ധ്യത ഗവേഷകർ തള്ളിക്കളയുന്നില്ല. ഈ ഛിന്നഗ്രഹത്തിന്റെ വേഗതയാണ് ഗവേഷകരെ ഭയപ്പെടുത്തുന്ന മറ്റൊരു ഘടകം.
മണിക്കൂറിൽ 58,948 കിലോ മീറ്റർ വേഗതയിലാണ് ഇതിന്റെ 2024 വൈഎഎസിന്റെ സഞ്ചാരം. നാളെ രാവിലെ 7.19 ഓടെ ആകും ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപം എത്തുക. ഇതുവരെ ഭൂമിയ്ക്ക് അരികിൽ എത്തിയ ഛിന്നഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ വേഗത അൽപ്പം കൂടുതലാണ്.
അതേസമയം ഭൂമിയെ ഈ ഛിന്നഗ്രഹം ദോഷമായി ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് ഗവേഷകരുടെ അനുമാനം. ഭൂമിയ്ക്ക് അപകടം ഉണ്ടാക്കാൻ തക്ക വലിപ്പം ഈ ഛിന്നഗ്രഹത്തിനില്ല. അതുകൊണ്ട് തന്നെ ഭൂമിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഈ ഛിന്നഗ്രഹം കടന്ന് പോകും. എന്നാൽ ഇതിന്റെ സഞ്ചാര പാതയിൽ ഉണ്ടാകുന്ന വ്യതിയാനം ഉണ്ടായാൽ അത് ഭൂമിയ്ക്ക് അപകടമായി ഭവിച്ചേക്കാം.
Discussion about this post