അടുക്കളയില്‍ ഒഴിച്ച് കൂട്ടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. കറിയില്‍ ചേര്‍ത്ത് കഴിഞ്ഞാൽ രുചി ഇരട്ടി ആവുമെന്ന് മാത്രമല്ല, ചില കറി കൊണ്ട് ഉണ്ടാകുന്ന ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ബെസ്റ്റ് ആണ്. അത് മാത്രമല്ല, ഇനിയുമുണ്ട് ഇതിന്റെ ഗുണങ്ങള്‍.
പച്ച വെളുത്തുള്ളി കഴിക്കുന്നത് ചുമ, പനി, ജലദോഷം, അനുബന്ധ രോഗങ്ങൾ തടയാൻ സഹായിക്കും. ജലദോഷത്തിനും പനിക്കും എതിരെ പ്രതിരോധശേഷി വർധിപ്പിക്കുക, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക, ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങി, ഈ സുഗന്ധവ്യഞ്ജനത്തിന് അതിശയകരമായ ഗുണങ്ങളുണ്ട്. മികച്ച ഫലം ലഭിക്കുന്നതിന് രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് രാവിലെ കഴിക്കുക.
അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദമാണ് സ്ട്രോക്ക്, ഹൃദയാഘാതം, വിട്ടുമാറാത്ത ഹൃദയസ്തംഭനം എന്നിവയുടെ പ്രധാന കാരണം. ഇത് വൃക്കകളെയും ബാധിക്കുകയും പരിശോധിച്ചില്ലെങ്കിൽ വൃക്ക തകരാറിലാകുകയും ചെയ്യും. നിങ്ങൾ ഹൈപ്പർടെൻഷൻ ഉള്ളവരാണെങ്കിൽ വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
Discussion about this post