എറണാകുളം: താര ദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളാണ് പ്രാർത്ഥന. സംഗീത പഠനവുമായി വിദേശത്ത് ആണ് പ്രാർത്ഥന ഇപ്പോൾ ഉള്ളത്. എന്നാൽ കേരളത്തിലെ സൈബർ ഇടത്തിൽ ഇടയ്ക്കിടെ ചർച്ചയ്ക്ക് പ്രാർത്ഥന ഒരു വിഷയം ആകാറുണ്ട്. പ്രാർത്ഥനയുടെ വസ്ത്രധാരണം ആണ് ഇതിലേക്ക് നയിക്കുന്നത്. ഇപ്പോഴിതാ പ്രാർത്ഥനയുടെ വസ്ത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് മല്ലികാ സുകുമാരൻ.
കീറിയ പാന്റും കയ്യില്ലാത്ത ഉടുപ്പുമെല്ലാം പ്രാർത്ഥന ഇടാറുണ്ട്. അതുകൊണ്ട് എന്താണ് ഇത്ര പ്രശ്‌നം?. അവളുടെ അച്ഛനും അമ്മയുമായ ഇന്ദ്രജിത്തിനും പൂർണിമയ്ക്കും ഇല്ലാത്ത പ്രശ്‌നം ആണോ ആളുകൾക്ക്. മാതാപിതാക്കൾക്ക് എതിർപ്പ് ഇല്ലെങ്കിൽ ആർക്ക് ആണ് ഇത്ര പ്രശ്‌നം?.
ലണ്ടനിൽ പഠിക്കുന്ന കുട്ടിയാണ് പ്രാർത്ഥന. അപ്പോൾ കുട്ടി ഉടുപ്പെല്ലാം ഇട്ടെന്ന് വരും. എന്താ ഇങ്ങനെ കീറിയ പാന്റ് ഇട്ടിരിക്കുന്നത് എന്ന് ചോദിക്കാൻ അവിടെ ആരും ഇല്ല. വസ്ത്രങ്ങൾ അവരുടെ ഇഷ്ടമാണെന്നും മല്ലികാ സുകുമാരൻ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ദ്രജിത്തിനെയും പൂർണിമയെയും പോലെ പ്രാർത്ഥനയും സിനിമാ രംഗത്ത് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. പാട്ടിലൂടെയാണ് പ്രാർത്ഥന തന്റെ സാന്നിദ്ധ്യം അറിയിച്ചത്. താരദമ്പതികളുടെ രണ്ടാമത്തെ മകളായ നക്ഷത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
Discussion about this post