തിരുവനന്തപുരം: ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനിയ്ക്ക് പരോൾ. ഇതേ തുടർന്ന് ഇന്ന് രാവിലെ സുനി ജയിൽ മോചിതനായി. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്. ഒരു മാസമാണ് പരോൾ കാലാവധി.
സുനിയ്ക്ക് പരോൾ നൽകണം എന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് അമ്മ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ കമ്മീഷൻ ജയിൽ ഡിജിപിയ്ക്ക് കത്ത് നൽകി. ഇതിന് പിന്നാലെ ആയിരുന്നു പരോൾ നൽതകിയത്. സുനിയ്ക്ക് പരോൾ നൽകരുതെന്ന് പോലീസ് ജയിൽ ഡിജിപിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് തള്ളിക്കൊണ്ട് ആയിരുന്നു ജയിൽ ഡിജിപി പരോൾ നൽകിയത്. സംഭവത്തിൽ ജയിൽ ഡിജിപിയ്‌ക്കെതിരെ ശക്തമായ വിമർശനം ആണ് ഉയരുന്നത്.
സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ രമ രംഗത്ത് എത്തി. ആഭ്യന്തരവകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് സുനിയ്ക്ക് പരോൾ നൽകിത് എന്ന് രമ പറഞ്ഞു. അമ്മയ്ക്ക് കാണണം എങ്കിൽ 10 ദിവസത്തെ പരോൾ പേരെ. എന്തിനാണ് 30 ദിവസം. ഒരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്തെല്ലാം സംഭവിക്കും. സംഭവത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും എന്നും രമ വ്യക്തമാക്കി.
Discussion about this post