ന്യൂയോർക്ക്: ലോകം മുഴുൻ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഭീതി പടർത്തി ഛിന്നഗ്രഹത്തിന്റെ വരവ്. മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയെ ലക്ഷ്യമിട്ട് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. 2024 എവി2 എന്ന് പേര് നൽകിയിരിക്കുന്ന ഈ ഛിന്നഗ്രഹം നാളെ രാവിലെ 9.17 ഓടെ ഭൂമിയ്ക്ക് സമീപം എത്തും.
നിയർ എർത്ത് ഒബ്ജക്റ്റ്‌സിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഛിന്നഗ്രഹം ആണ് 2024 എവി2. ഭൂമിയെ അപകടത്തിൽ ആക്കാൻ തക്കവണ്ണം വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ട്. 492 അടിയാണ് ഇതിന്റെ വലിപ്പം. വലിയ വിമാനത്തെക്കാൾ വലിപ്പം ഇതിനുണ്ട്. മണിക്കൂറിൽ 28,227 കിലോ മീറ്റർ വേഗതയിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.
നാളെ രാവിലെയോടെ ഇത് ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തും. 9.17 ന് ഭൂമിയിൽ നിന്നും 2,580,000 കിലോ മീറ്റർ ആയിരിക്കും ഛിന്നഗ്രഹത്തിന്റെ അകലം. നിലവിൽ ഈ ഛിന്നഗ്രഹം ഭൂമിയെ ദോഷകരമായി ബാധിക്കില്ലെന്നാണ് നാസയിലെ ഗവേഷകരുടെ നിഗമനം. എങ്കിലും ഇതിന്റെ വലിപ്പം ആശങ്കയുണ്ടാക്കുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ ഇതേ വലിപ്പമുള്ള ഛിന്നഗ്രഹം നേരത്തെയും എത്തിയിട്ടുണ്ട്. ഇതാണ് ആശങ്ക ഉണ്ടാക്കുന്നത്. സാധാരണയായി ഉപരിതലത്തിൽ എത്തുമ്പോൾ ഇവ തകർന്ന് പോകാറുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് വലിയ പ്രത്യാഘാതം ഉളവാക്കും. ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നാസ നിരീക്ഷിക്കുന്നുണ്ട്.
Discussion about this post