ഇടുക്കി; കട്ടപ്പനയിൽ നിക്ഷേപത്തുക തിരിച്ചുനൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാബുവിനെ അധിക്ഷേപിച്ച് മുൻ മന്ത്രി കൂടിയയ എംഎം മണി എംഎൽഎ. സാബുവിന് മാനസിക പ്രശ്‌നമുണ്ടോയെന്നും ചികിത്സ തേടിയിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് എംഎം മണി ആവശ്യപ്പെട്ടു. കട്ടപ്പനയിലെ റൂറൽ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മണിയുടെ പരാമർശം.
‘സാബുവിന് മാനസിക പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നൊക്കെയുള്ള കാര്യങ്ങൽ പരിശോധിക്കപ്പെടേണ്ടതാണ്. അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ ആരും ശ്രമിക്കേണ്ട. സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നൊന്നും ഞങ്ങൾക്കറിയില്ലെന്ന് എംഎം മണി പറഞ്ഞു.
സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന കാര്യം പരിശോധിക്കണം. വഴിയേ പോയ വയ്യാവേലി സിപിഎമ്മിന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കേണ്ട. അതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല. ഇതുപയോഗിച്ച് സിപിഎമ്മിനെ വിരട്ടാൻ ആരും നോക്കേണ്ടെന്ന് എം എം മണി പറഞ്ഞു .
Discussion about this post