മനസ്സിനെ ആകെ കുഴപ്പിക്കുന്നതും അതേസമയം രസകരവുമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ. ഇവ നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു. ഒരു ചിത്രമോ വസ്തുമോ പെയ്ന്റിംഗോ നമ്മുടെ മനസിനെയും കഴിവിനെയും തലച്ചോറിനെയും വെല്ലുവിളിക്കുന്നു.
അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് ആണ് ഇപ്പോൾ നിങ്ങൾക്ക് മുമ്പിൽ. നിങ്ങളുടെ കാഴ്ച്ചയെ വലിയ രീതിയിൽ വെല്ലുവിളിക്കുന്നതാണ് ഈ ചിത്രം. ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്ന ഒരു മയിലിന്റെ ചിത്രമാണ് കാണാനാവുന്നത്…
ഒറ്റനോട്ടത്തിൽ ഒരു മയിലാണെന്ന് തോന്നുമെങ്കിലും ഇതിനുള്ളിൽ മറ്റൊരു ചിത്രം ഒളിഞ്ഞിരിപ്പുണ്ട്. അതിനെയാണ് നിങ്ങൾ കണ്ടെത്തേണ്ടത്. മറ്റൊന്നുമല്ല, മയിലിനുള്ളിൽ ഒരു മുഖമാണ് ഒളിഞ്ഞിരിക്കുന്നത്. ആ മുഖത്തെയാണ് കണ്ടുപിടിക്കേണ്ടത്. ഈ ടാസ്‌ക് പൂർത്തിയാക്കാൻ 11 സെക്കന്റ് മാത്രമാണ് നിങ്ങൾക്കുള്ളത്.
11 സെക്കന്റിനുള്ളിൽ ഈ മുഖം കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ തോറ്റുവെന്ന് അർത്ഥം. അതായത്, നിങ്ങളുടെ കാഴ്ച്ചയെ ഓർത്ത് നിങ്ങൾ അഹങ്കരിക്കേണ്ട… ഇനി നിങ്ങൾക്ക് ആ ചിത്രം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കരുതി നിരാശപ്പെടേണ്ട.. ചിത്രം താഴെ കൊടുത്തിരിക്കുന്നു…
Discussion about this post