സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് 2025നെ വരവേറ്റ് ലോകം. ഇന്ത്യയിലല്ല, ആദ്യമായി പുതുവർഷം പിറന്നത്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക്ക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് ലോകത്തിൽ ആദ്യമായി പുതുവർഷം പിറന്നത്. ഇതിന് പിന്നാലെ, ന്യൂസിലാന്റിലും പുതുവർഷത്തെ വരവേറ്റു. ഏറ്റവും അവസാനം പുതുവർഷത്തെ വരവേൽക്കുക അമേരിക്കയിലെ ബേക്കർ ഐലന്റിലാണ്. ഇവിടെ നാളെ ഇന്ത്യൻ സമയം, അഞ്ചരയ്ക്കാണ് പുതുവർഷമെത്തുക.
ഇന്ത്യൻ സമയം ഇന്ന് മൂന്നരയോടെയാണ് ക്രിസ്തുമസ് ഐലന്റിൽ പുതുവർഷം പിറന്നത്. ഇന്ത്യൻ സമയം ഇന്ന് അഞ്ചരയ്ക്ക് ഫിജിയിലും 2025നെ വരവേറ്റു. രാത്രി 11 മണിയോടെ, മ്യാൻമറിലും പതിനൊന്നരയോടെ ബംഗ്ലാദേശിലും പതിനൊന്നേ മുക്കാലിന് നേപ്പാളിലും പുതുവർഷമെത്തും. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ 12 മണിയോടെ പുതുവർഷത്തെ വരവേൽക്കുക.
ഇന്ത്യയേക്കാൾ 8.5 മണിക്കൂർ മുന്നിലാണ് കിരിബാസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണ് ഇത്. പാട്ടും ഡാൻസും വെടിക്കെട്ടുമൊക്കെയാണ് ഇവിടെ ന്യൂ ഇയറിനെ വരവേറ്റത്.
Discussion about this post