മുംബൈ: 37 വർഷങ്ങൾക്ക് ശേഷം ലഹരി കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി സാന്റാക്രൂസ് സ്വദേശി നിധിൻ കിംജി ഭാനുഷാലിയ്ക്കായി കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചത്. ലണ്ടനിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ചെന്നാണ് 65 കാരനായ ഇയാൾക്കെതിരായ കേസ്. ഇതിൽ 10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട്, കസ്റ്റംസ് ആക്ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
1987 ൽ ആയിരുന്നു സംഭവം. വിദേശത്തേയ്ക്ക് ഹാഷിഷ് കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു നിധിൻ. ഇത്തരത്തിൽ കടത്താനായി ഗോഡൗണിൽ സൂക്ഷിച്ച 4000 കിലോ ഹാഷിഷ് ഡിആർഡഐ പിടിച്ചെടുക്കുകയായിരുന്നു. വിക്രോളിയിലെ ഗോഡൗണിൽ ആണ് ഇവർ ലഹരി സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
ഡ്രമ്മുകളിലായിരുന്നു ഇവർ പാക്കറ്റുകളിലാക്കി ഇത് സൂക്ഷിച്ചിരുന്നത്. ഈ ഡ്രമ്മുകൾക്ക് മുകളിലായി മാങ്ങ ചട്‌നിയെന്ന് വ്യക്തമാക്കുന്ന വ്യാജ നിർമ്മാണ കമ്പനിയുടെ പേര് അടങ്ങിയ ലേബൽ പതിപ്പിക്കുകയായിരുന്നു. ഈ കമ്പനി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇങ്ങനെ ഒരു കമ്പനി ഇല്ലെന്ന് വ്യക്തമായി. ഇതോടെ ഡ്രമ്മുകൾ വിശദമായി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ഡ്രമ്മുകളിൽ ഹാഷിഷ് ആണെന്ന് വ്യക്തമായത്. ഇതോടെ ഇയാളുടെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മറ്റൊരു കേസിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ 2018 ൽ ആയിരുന്നു അന്വേഷണത്തിനായി മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Discussion about this post