കൊല്ലം: കൊല്ലത്ത് രണ്ട് പേർ പാമ്പുകടിയേറ്റ് മരിച്ചു. പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീടിന്റെ പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെയാണ് പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചത്.അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്.
ഈ കഴിഞ്ഞ 24 ന് ആണ് ഏരൂർ തെക്കേവയൽ കോളനിയ്ക്ക് സമീപം, മൂർഖന്റെ കടിയേറ്റ് പരിസരവാസിയായ രാമചന്ദ്രൻ(65) മരിച്ചത്. തുടർന്ന് പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. മൂർഖനെ സജു പിടികൂടി ബന്ധിച്ചെങ്കിലും അബദ്ധത്തിൽ കടിയേൽക്കുകയായിരുന്നു.
Discussion about this post