ഏറെ നാളുകളായി ഭൂമിയിലേക്ക് വരാൻ കഴിയാതെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ലോകമെമ്പാടും പുതുവത്സരം ആഘോഷിക്കുമ്പോൾ അങ്ങ് ബഹിരാകാശത്ത് പുതുവർഷം ആഘോഷിക്കുകയാണ് സുനിത വില്യംസ്. ഭൂമിയിലുള്ളവർ ഒരു തവണ പുതുവത്സരം ആഘോഷിച്ചപ്പോൾ ബഹിരാകാശത്ത് നിന്നുകൊണ്ട് 16 തവണയാണ് സുനിത വില്യംസ് പുതുവത്സരം ആഘോഷിച്ചത്.
ഭൂമിയിൽ നിന്നും 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂമിയെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികൾ ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമയവും കാണുന്നു. അതിനാൽ, തന്നെ ഈ ബഹിരാകാശ സഞ്ചാരികൾക്ക് 16 തവണ പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ലഭിക്കും.
ഈ സന്തോഷ വാർത്ത പങ്കുവച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയം എക്‌സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങളും ഐഎസ്എസ് പങ്കുവച്ചിരുന്നു. ‘ലോകം പുതുവത്സരത്തിലേക്ക് കടക്കുമ്പോൾ ഇഎക്‌സ്പി 72 ക്രൂ 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണും. ഭ്രമണപഥത്തിൽ നിന്നും വർഷങ്ങളായി ചിത്രീകരിച്ച നിരവധി സൂര്യാസ്തമയങ്ങൾ കാണൂ..’ ഐഎസ്എസ് കുറിച്ചു.
Discussion about this post