നമ്മുടെയൊക്കെ പ്രിയപ്പെട്ട പാനീയങ്ങളാണ് ചായയും കാപ്പിയും. ഇത് ജീവിതശൈലിയുടെ ഭാഗം തന്നെ. ഒരു ഗ്ലാസ് ചായയും കാപ്പിയും ഇല്ലാതെ ദിവസം തുടങ്ങാൻ കഴിയാത്തവരുണ്ട്. ചെറിയപ്രായം മുതൽ ചായയും കാപ്പിയും കുടിച്ച് പരിചയിച്ചവരായിരിക്കും നമ്മൾ. എന്നാൽ നിങ്ങളൊരു അച്ഛനോ അമ്മയോ ആണെങ്കിൽ കുട്ടികളോട് ഈ തെറ്റ് ആവർത്തിക്കരുത്. മദ്യം വർജ്യമായത് പോലെ തന്നെ കുട്ടികൾക്ക് ചായയും കാപ്പിയും നൽകാതിരിക്കുന്നത് തന്നെയാണ് നല്ലത്.
ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീനാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. തേയില, കൊക്കോക്കുരു, കാപ്പിക്കുരു ഇവയിലെല്ലാം കഫീൻ ഉണ്ട്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ, കൂടാതെ ഹൃദയാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ഇവരൊക്കെ കഫീൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി കഴിക്കുന്നത് ഉറക്കക്കുറവ് പോലെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് കുട്ടികളുടെ വളർച്ചയെ ബാധിക്കുന്നു. ചായ അസിഡിറ്റി, വയറുവേദന, മലബന്ധ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ തന്നെ കുട്ടികൾക്ക് ചായ കൊടുന്നതിന് പകരം ഹെർബൽ ഡ്രിങ്ക്‌സ് നൽകുന്നതാണ് നല്ലത്. തുളസി ഇല ചേർത്ത വെള്ളം, ചെറു ചൂടുവെള്ളം എന്നി കുട്ടികൾക്ക് നൽകുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
തലച്ചോറിന്റെ ആരോഗ്യം: കഫീൻ കുട്ടികളുടെ തലച്ചോറിനെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്നു. പരിഭ്രമവും പരിഭ്രാന്തിയും അസ്വസ്ഥതയും ഇതിന്റെ പാർശ്വഫലങ്ങളാണ്.
രക്തസമ്മർദ്ദം
8 മുതൽ 9 വയസ്സ് ആയ കുട്ടികളിലും 15 മുതൽ 17 വയസ് വരെ ഉള്ളവരിലും കഫീന്റെ ഉപയോഗത്തെക്കുറിച്ച് പീഡിയാട്രിക്‌സ് ജേണലിൽ 2014 ൽ ഒരു പഠനം പ്രസിദ്ധീകരിച്ചു. പഠനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളുടെയും രക്തസമ്മർദവും ഹൃദയമിടിപ്പിന്റെ നിരക്കും വ്യത്യാസപ്പെട്ടു. കഫീൻ രക്തസമ്മർദം കൂട്ടുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുകയും ചെയ്തു. കഫീന്റെ അളവ് കൂടുമ്പോൾ ഹൃദയമിടിപ്പിന്റെ നിരക്കും കൂടുന്നതായും കണ്ടു.
കഫീൻ ടോക്‌സിസിറ്റി
കൂടിയ അളവിൽ കഫീൻ ഉള്ളിൽ ചെന്നാൽ ഹൃദയസ്തംഭനം വരെ ഉണ്ടാകാം. മുതിർന്നവർ 10 ഗ്രാമിലധികം കഫീൻ ഉപയോഗിച്ചാൽ അപൂർവമായി മരണം പോലും സംഭവിക്കാം
ചായ കുട്ടികൾ കുടിയ്ക്കുമ്പോൾ ഇത് ഇവരുടെ തലച്ചോർ, നാഡീവ്യൂഹങ്ങൾ, മസിലുകൾ എന്നിവയേയും ബാധിയ്ക്കും. കാത്സ്യം കുറയുന്നതു കൊണ്ടുതന്നെ കുട്ടികളുടെ കാലുകളിലും ശരീരത്തിലുമെല്ലാം മുറിവുകളുണ്ടാകാനും. എല്ലൊടിയാനുമുള്ള സാധ്യത ഏറെയാണ്.ചായയിലെ ഒരു ഘടകം കാൽസ്യം വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുന്നു. ഇത് കുട്ടികൾ ഉയരം വയ്ക്കുന്നതടക്കമുള്ള ഘടകങ്ങളെ തടയും.
#tea #teatime #coffee #tealover #tealovers #chai #food #greentea #love #foodie #teaaddict #cafe #blacktea #healthy #organic #tealife #breakfast #chailover #teacup #healthylifestyle #coffeetime
Discussion about this post