മലപ്പുറം: മലപ്പുറത്ത് ചെറുപ്പക്കാരെ പാർട്ടിയിലേക്ക് പഴയ പോലെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശനം. ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഈ കാര്യമുള്ളത്. പോരായ്മ പരിഹരിക്കാൻ പ്രത്യേക പ്രവർത്തന പരിപാടികൾ വേണമെന്നും ജില്ലാ സമ്മേളനം വിലയിരുത്തി.
മലപ്പുറത്ത് സ്ത്രീ പ്രതിനിധ്യം വർദ്ധിപ്പിക്കുന്നതിലും കുറവ് സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇരുപത്തിയഞ്ച് ശതമാനം വനിതകളാവണമെന്ന സംഘടനാ തീരുമാനം നടപ്പിലാക്കാനായില്ല. പതിനാറ് ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. പാർട്ടി കേഡർമാർക്ക് രാഷ്ട്രീയ, സംഘടനാ പരിശീലനം നൽകുന്നതിൽ അപര്യാപ്തതയുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Discussion about this post