തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 10.30-ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. സംസ്ഥാനത്തിൻ്റെ 23 ാമത് ഗവർണറായാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ മാസം 17 മുതൽ നിയമസഭാ സമ്മേളനം ചേരാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ്. മാർച്ച് 31 വരെ 27 ദിവസം സഭ ചേരും.
ഇന്നലെ വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആർലേക്കറെയും ഭാര്യ അനഘ ആർലേക്കറെയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എം.എൽ.എ., എം.പി.മാരായ ശശി തരൂർ, എ.എ. റഹീം, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ ഗവർണറെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
Discussion about this post