തിരുവനന്തപുരം : ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെടുന്നു എന്ന പരാതിയുമായി ദമ്പതികൾ . സഹകരണ ബാങ്കിലെ ലോക്കറിൽ വെച്ചിട്ടുള്ള സ്വർണങ്ങളാണ് നഷ്ടപ്പെടുന്നത്. ചിറയിൻകീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് പരാതി നൽകിയിരിന്നത് .
കിഴുവല്ലം സർവീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിക്കാൻ 45 പവനാണ് നൽകിയത്. അതിൽ 25 പവനോളം കാണാനില്ലെന്നാണ് ദമ്പതികൾ പറയുന്നത്.
വിവാഹത്തിന് അണിഞ്ഞിരിക്കുന്ന 45 പവൻ സ്വർണമാണ് സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നത്. 2008 ലാണ് ലോക്കർ എടുത്തത് . വർഷാവർഷം വാടക നൽകി വരുന്നുണ്ട്. 2015ൽ ലോക്കർ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17 വളയും ഉണ്ടായിരുന്നു . കഴിഞ്ഞ മാസം തുറന്ന് നോക്കിയപ്പോൾ 17 വളകൾ കാണാനില്ലായിരുന്നു . എന്നാൽ മാലകൾഎല്ലാം ഉണ്ടെങ്കിലും അത് സ്വർണം തന്നെയാണോ എന്നുള്ള കാര്യം സംശയം ഉണ്ടെന്ന് ദമ്പതികൾ ആരോപിച്ചു.
ബാങ്ക് അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്നും മോശം സമീപനമാണ് ഉണ്ടായതെന്നും പോലീസിനും രജിസ്ട്രാർക്കും പരാതി നൽകിയെന്നും രമ്യ പറഞ്ഞു. അതേസമയം സ്വർണം കാണാതെ പോയതിൽ ബാങ്കിന്റെ ഭാഗത്ത് വീഴ്ചയൊന്നും ഉണ്ടായില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ലോക്കറിന്റെ താക്കോൽ സൂക്ഷിക്കുന്നത് അവർത ന്നെയാണ് എന്നും അധികൃതർ കൂട്ടിച്ചേർത്തു.
Discussion about this post