മഞ്ഞുകാലം തുടങ്ങിയാൽ പിന്നെ ഓരോ വീട്ടിലും ഒരു രോഗി എന്ന് അവസ്ഥയാണ് ഇപ്പോൾ നാട്ടിലുള്ളത്. പനിയും ചുമയും ജലദോഷവും ആസ്തമയും ഒക്കെയായി ഏറ്റവും കൂടുതൽ ആളുകൾ രോഗബാധിതരാകുന്നത് ഇപ്പോൾ മഞ്ഞുകാലത്താണ്. പ്രതിരോധശേഷിക്കുറവാണ് മഞ്ഞുകാലത്ത് പ്രധാനമായും വില്ലനാകുന്നത്. എന്നാൽ യോഗ കൊണ്ട് ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാം.
അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വൈറസും ബാക്ടീരിയയും മഞ്ഞുകാലത്ത് പലപ്പോഴും പ്രശ്നമായി മാറാറുണ്ട്. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തിയാൽ അണുബാധ തടയാൻ കഴിയുന്നതാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചില യോഗാസനങ്ങൾ പരിചയപ്പെടാം.
ബാലാസന
ചൈൽഡ് പോസ് എന്നും അറിയപ്പെടുന്ന ഒരു യോഗാസനമാണ് ബാലാസന. വിട്ടുമാറാത്ത സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ബാലാസന സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി നിങ്ങളുടെ പ്രതിരോധ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
വീരഭദ്രാസന II
വാരിയർ II എന്നും അറിയപ്പെടുന്ന ഒരു ആസനമാണ് വീരഭദ്രാസനം II. ഈ ആസനം കാലുകളും ശരീരത്തിന്റെ മദ്ധ്യഭാഗവും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. സ്റ്റാമിനയും ഊർജ്ജവും വർദ്ധിപ്പിക്കാൻ ഈ ആസനം സഹായിക്കുന്നു. ഇത് ആത്യന്തികമായി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യും.
ഭുജംഗാസനം
കോബ്ര പോസ് എന്നും അറിയപ്പെടുന്ന ഒരു യോഗാസനമാണ് ഭുജംഗാസനം. നെഞ്ചിൻകൂടിനെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്താനാണ് ഭുജംഗാസനം സഹായിക്കുന്നത്. ഈ ആസനം പതിവാക്കുന്നതിലൂടെ യശ്വനപ്രക്രിയ നല്ല രീതിയിൽ നടത്താൻ ശരീരത്തിന് കഴിയും.
അധോ മുഖ ശ്വാനാസന
ഈ ആസനം ഡൗൺവേർഡ് ഫേസിംഗ് ഡോഗ് പോസ് എന്നും അറിയപ്പെടുന്നു. ശരീരത്തിലെ രക്തചംക്രമണം കാര്യക്ഷമമാക്കാൻ ഈ ആസനം സഹായിക്കുന്നു. ഇത് അണുബാധകളെ ചെറുക്കാനുള്ള രോഗപ്രതിരോധ സംവിധാനത്തിൻ്റെ കഴിവ് വർദ്ധിപ്പിക്കാനും സഹായിക്കും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു യോഗാസനം കൂടിയാണ് അധോ മുഖ ശ്വാനാസന.
Discussion about this post