കാസർകോട്: കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമ കുറിപ്പുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയും സിപിഎം നേതാവുമായി കെ. മണികണ്ഠൻ. കൃത്യത്തിൽ പങ്കില്ലെന്ന് തനിക്ക് പങ്കില്ലെന്നും ഗൂഢാലോചനയിൽ പെട്ടുപോയതാണെന്നും ആവർത്തിച്ചുകൊണ്ടാണ് മണികണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പ്. കേസിൽ അഞ്ച് വർഷം തടവ് ശിക്ഷയാണ് മണികണ്ഠന് കോടതി വിധിച്ചിട്ടുള്ളത്.
കൂട്ടിലടച്ച തത്തയ്ക്ക് യജമാനനെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. കള്ളസാക്ഷികളും വ്യാജ മൊഴികളും കൊണ്ട് ഞങ്ങളെ തുറുങ്കിൽ അടയ്ക്കാൻ കഴിഞ്ഞേക്കും. പക്ഷെ തോൽപ്പിക്കാനാകില്ല. സത്യം ജയിക്കുകയും നീതി ലഭിക്കുകയും ചെയ്യും എന്നും മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചു.
ഉദുമ മുൻ ഏരിയ സെക്രട്ടറിയാണ് മണികണ്ഠൻ. കേസിൽ 14ാം പ്രതിയാണ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണ് ഇയാളെ പ്രതിചേർത്തത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കൂട്ടിലടച്ച തത്തക്ക് യജമാനനെ അനുസരിക്കുകയേ നിർവ്വാഹമുള്ളൂ…
കള്ള സാക്ഷികളും വ്യാജ മൊഴികളും കൊണ്ട് താൽക്കാലികമായി നിങ്ങൾക്ക് സത്യത്തെ തോൽപ്പിക്കാൻ കഴിഞ്ഞേക്കും… ഞങ്ങളെ തുറങ്കിലടക്കാനും…
പക്ഷെ തോൽപ്പിക്കാനാവില്ല.
മാദ്ധ്യമ വിചാരണയും വലതുപക്ഷ ഗൂഢാലോചനയും സത്യത്തിന്റെ കണ്ണ് മൂടിക്കെട്ടിയാൽ എന്തു ചെയ്യും….
ആത്യന്തികമായി
സത്യം ജയിക്കും നീതി ലഭിക്കുകയും ചെയ്യും.?
Discussion about this post