ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ ഇതിനായി കഠിനാധ്വാനം ചെയ്യാറുമുണ്ട്. എന്നാൽ എത്രയൊക്കെ പരിശ്രമിച്ചാലും ചിലർക്ക് ആഗ്രഹിച്ച രീതിയിൽ അവരുടെ ജീവിത നിലവാരം ഉയർത്തുവാൻ കഴിയില്ല. ധനം എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ളവർ ചാണക്യന്റെ ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് ഉചിതമാകും.
ഭാരതം കണ്ട ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്രഞജ്ഞൻ കൂടിയാണ് ചാണക്യൻ. ദാരിദ്ര്യം ഇല്ലാതാക്കി സമ്പന്നൻ ആകാൻ നീതി ശാസ്ത്രത്തിൽ അദ്ദേഹം ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് പാലിക്കുകയാണെങ്കിൽ ഉറപ്പായും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതാണ്.
ജീവിതം മുന്നോട്ട് നയിക്കാൻ ശുഭാപ്തി വിശ്വാസം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാം. സാമ്പത്തിക പുരോഗതിയ്ക്കും ഇത് ആവശ്യമാണെന്നാണ് ചാണക്യൻ പറയുന്നത്. പോസിറ്റീവ് ചിന്തകൾ മനസിൽ സൂക്ഷിക്കുക. നെഗറ്റീവ് ചിന്തകൾ നമ്മെ പുറകോട്ട് വലിക്കും.
ജീവിതത്തിൽ പുരോഗതിയുണ്ടാകണം എങ്കിൽ സാഹസികത അനിവാര്യമാണെന്നാണ് ചാണക്യൻ പറയുന്നത്. ഈ സാഹചര്യത്തിൽ നല്ലതും ചീത്തയും ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷം മാത്രം സാഹസിക കൃത്യങ്ങൾക്ക് മുതിരുക. കഠിനാധ്വാനം ജീവിതത്തെ മാറ്റി മറിയ്ക്കും. കഠിനാധ്വാനത്തിനുള്ള ഫലം ഒരു മനുഷ്യന് ഉറപ്പായും ലഭിക്കുമെന്നും ചാണക്യൻ വ്യക്തമാക്കുന്നു.
ജീവിതത്തിൽ ഒരു കാര്യവും വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കുകയില്ല. അതുപോലെ തന്നെയാണ് സാമ്പത്തിക പുരോഗതിയും. അതിന് ക്ഷമ വേണം. അധ്വാനത്തിന്റെ ഫലം ലഭിക്കാൻ ഒരു പക്ഷെ സമയം എടുത്തേയ്ക്കും. ലക്ഷ്യ സ്ഥാനത്ത് എത്തുന്നതുവരെ ക്ഷമ അനിവാര്യമാണ്.
കിട്ടുന്ന പണം ധൂർത്ത് അടിയ്ക്കുന്നവർക്ക് ജീവിതത്തിൽ ഒരിക്കലും സാമ്പത്തിക പുരോഗതി ഉണ്ടാകുകയില്ല. അൽപ്പം സേവിംഗ്‌സും ആവശ്യമാണ്. പണം എന്നത് ആവശ്യത്തിന് മാത്രം ചിലവാക്കുന്നതിനുള്ളതാണ്. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോൾ ശ്രദ്ധിക്കണം.
Discussion about this post