കൊല്ലം: സേവാഭാരതിയുടെ ശാസ്താംകോട്ടയിലെ ആസ്ഥാനം നാളെ ( ജനുവരി 5 ഞായർ) ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയ്ക്ക് ദേശീയ സേവാഭാരതി കൊല്ലം ജില്ലാ അദ്ധ്യക്ഷൻ കെ. ശ്രീകുമാർ ആണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുക. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, കോമൺ സർവ്വീസ് സെന്റർ എന്നിവ ഉൾക്കൊള്ളുന്ന മുഴുവൻ സമയ ആസ്ഥാനമാണ് ശാസ്താംകോട്ടയിൽ നാളെ മുതൽ പ്രവർത്തനസജ്ജമാകുന്നത്.
പരിപാടിയിൽ ആർഎസ്എസ് ശാസ്താംകോട്ട ഖണ്ഡ് സംഘചാലക് പ്രൊഫസർ ബി. രാധാകൃഷ്ണൻ പങ്കെടുക്കും. മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും. ശാസ്താംകോട്ട പഞ്ചായത്തിലും പരിസരങ്ങളിലുമുള്ള ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകി പ്രവർത്തിച്ചുവരികയാണ് സേവാഭാരതി. മുഴുവൻ സമയ ആസ്ഥാനം പ്രവർത്തന സജ്ജമാകുന്നതോട് കൂടി പ്രദേശവാസികൾക്ക് കൂടുതൽ ആശ്വാസമാകും.
പ്രദേശത്തുള്ള കിടപ്പ് രോഗികൾക്കായി ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, വീൽചെയറുകൾ എന്നിവ സേവാഭാരതി ഇതിനോടകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. മറ്റ് സഹായങ്ങളും നൽകിവരുന്നുണ്ട്. ഇത് എല്ലാവരിലേക്കും എത്തിക്കുക കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ആസ്ഥാനം സജ്ജമാക്കിയിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് വിവിധ ഓൺലൈൻ സഹായങ്ങൾ ലഭ്യമാക്കുന്ന കോമൺ സർവ്വീസ് സെന്റർ പ്രവർത്തിക്കും. 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ ആയിരിക്കും ഈ ആശ്രയ കേന്ദ്രത്തിന്റെ സേവനം.
Discussion about this post