മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഉപദേഷ്ടാവായി ചുമതലയേറ്റെടുത്തു. പാഡി ഉപ്റ്റനാണ് ടീമിന്റെ മുഖ്യപരിശീലകന്‍. മുംബൈ ബാറ്റ്സ്മാനായ സുബിന് ബറൂച്വയാണ് ടെക്നികല്‍ ഡയറക്ടര്‍.
പുതിയ സീസണില്‍ ഡല്‍ഹിയില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നും സഞ്ജു സാംസണ്, ശ്രേയസ് അയ്യര്‍ എന്നിവരുള്‍പ്പെടുന്ന യുവനിര ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ദ്രാവിഡ് പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ ഡെയര്‍ ഡെവിള്‍സ് സിഇഒ ഹേമന്ദ് ദുവയാണ് ടീമിന്റെ പരിശീലകരെ പ്രഖ്യാപിച്ചത്.
Discussion about this post