മലപ്പുറം: ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ ദിൽഷൻ, മുൻസീൻ എന്നിവരാണ് പിടിയിലായത്. പാലക്കാട് സൈബർ ക്രൈം പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്ത്.
ഓൺലൈൻ ട്രേഡിങ് നിക്ഷേപത്തിലൂടെ അധിക ലാഭമുണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാലക്കാട് സ്വദേശിയിൽ നിന്നും 29 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. വലിയ തട്ടിപ്പ് സംഘത്തിലെ ചെറിയ കണ്ണികൾ മാത്രമാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post