തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കാലാവസ്ഥാവകുപ്പിന്റെ അടുത്ത നാല് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവടങ്ങളിലാണ് മഴ സാധ്യത നിലനിൽക്കുന്നത്.ഈ ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്. നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയെ ആണ് ഗ്രീൻ അലേർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്.
Discussion about this post