ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ് ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രം പുറത്തിറങ്ങാന്‍ ഇനി ഒരു വര്‍ഷം കൂടി കാത്തിരിക്കണം. 2017 ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും.
ബാഹുബലിയെ കട്ടപ്പ കൊലപ്പെടുത്തിയത് എന്തിന് എന്ന സസ്പെന്‍സോടെ അവസാനിപ്പിച്ച രാജമൗലി ചിത്രം എന്തൊക്കെ സസ്പെന്‍സ് കാത്തുവെച്ചിട്ടുണ്ടെന്ന് കാത്തിരിക്കുകയാണ് ബാഹുബലി ആരാധകര്‍.
ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷന്‍. കൂടാതെ ഹിമാചല്‍പ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും.
കേരളത്തിലെ കണ്ണൂരിലും ചിത്രീകരണം നടത്തിയിരുന്നു. ചിത്രീകരണം തുടങ്ങാന്‍ താമസിച്ചതാണ് റിലീസ് തിയതി നീളാന്‍ കാരണമായത്. നേരത്തെ ഈ വര്‍ഷം റിലീസിംഗ് ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍.
Discussion about this post