മലയാളികളുടെ ഇഷ്ട ജോഡിയായിരുന്ന കാവ്യ- ദിലീപ് വിവാഹം ഏവർക്കും ഒരു ഞെട്ടൽ തന്നെയായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും വിവാഹിതരായെന്ന വാർത്തകൾ പുറത്തുവന്നത്. നിരവധി വിമർശനങ്ങൾക്കും ഈ വിവാഹം വഴി വച്ചിരുന്നു.
ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും രഹസ്യ വിവാഹത്തെ കുറിച്ചുള്ള അറിയാക്കഥകളെ കുറിച്ച് മനസു തുറക്കുകയാണ് നടിയുടെ മേക്കപ്പ് മാൻ. കാവ്യ തന്റെ സുഹൃത്ത് ആയതിനാൽ തന്നെ, വിവാഹക്കാര്യം നേരത്തെ അറിഞ്ഞിരുന്നതായി മേക്കപ്പ് മാൻ ഉണ്ണി പിഎസ് പറയുന്നു. വിവാഹശേഷം നല്ല ടെൻഷനുണ്ടായിരുന്നു. ഷൂട്ടിംഗ് എന്ന പേരിലാണ് ഹോട്ടലിൽ മുറിയെടുത്തത്. കൂടെയുണ്ടായിരുന്ന മേക്കപ്പ് ടീമിന് പോലും അവിടെ നടക്കാൻ പോവുന്നത് എന്താണെന്ന് അറിയാമായിരുന്നില്ലെന്നും ഉണ്ണി പറഞ്ഞു.
കാവ്യ സുഹൃത്തായിരുന്നതിനാൽ തന്നെ വിവാഹത്തിനെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. വരൻ ദിലീപ് ആണെന്നും അറിയാമായിരുന്നു. വിവാഹശേഷം നല്ല ടെൻഷനുണ്ടായിരുന്നു. കൊച്ചി, കലൂരിലെ ഹോട്ടലിൽ ആണ് മുറിയെടുത്തത്. അവിടെ റൂം ബുക്ക് ചെയ്തതും മേക്കപ്പ് സെറ്റ് ചെയ്തതും താനാണ്. കൂടെയുണ്ടായിരുന്ന മേക്കപ്പ് ടീമിന് പോലും അവിടെ നടക്കാൻ പോവുന്നത് കാവ്യയുടെയും ദിലീപിനെറയും വിവാഹമാണെന്ന് അറിയാമായിരുന്നില്ലെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
കാവ്യയുടെ ബന്ധുക്കളെല്ലാം അന്ന് ഹോട്ടലിൽ ഉണ്ടായിരുന്നു. അവർ ജൂനിയർ ആർട്ടിസ്റ്റുകളാണെന്ന് ആണ് ടീം കരുതിയത്. ദിലീപ് ബൊക്കെയൊക്കെയായി എത്തിയപ്പോഴാണ് കാവ്യ എല്ലാവരോടും കാര്യം പറഞ്ഞത്. കാവ്യയെ സാരി ഉടുപ്പിക്കാനുണ്ടായിരുന്ന ബെൻസിക്കും കാര്യം അറിയാമായിരുന്നില്ല. ഷൂട്ടിംഗിനും ബെൻസി തന്നെയാണ് കാവ്യയ്ക്ക് സാരി ഉടുപ്പിക്കാറ്. ചുരിദാർ ഇട്ടുള്ള രംഗങ്ങൾ ഷൂട്ട് ചെയ്‌തോളൂ. താൻ ഉച്ചക്ക് എത്താമെന്നായിരുന്നു ബെൻസി ആദ്യം പറഞ്ഞത്. അത്രയും പഴുതടച്ച രീതിയിലായിരുന്നു വിവാഹം പ്ലാൻ ചെയ്തതെന്നും ഉണ്ണി വ്യക്തമാക്കി.
Discussion about this post