കണ്ണൂർ: 13 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവുശിക്ഷ . കണ്ണൂർ കുറുമാത്തൂർ സ്വദേശിയായ പതിമൂന്ന്കാരിയാണ് പീഡനത്തിനിരയായത്. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രവാസിയായ പിതാവിന് മരണം വരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
2019 മുതൽ ഇയാൽ കുട്ടിയെ പീഡിപ്പിച്ചു വരികയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ സമീപത്തുള്ള 15 കാരന്റെ പേര് മകളെ കൊണ്ട് പിതാവ് പറയിപ്പിച്ചു. പോലീസ് അന്വേഷണത്തിലാണ് പ്രതി പിതാവണെന്ന് കണ്ടെത്തിയത്.
പീഡനശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ഇയാളെ നാട്ടിലെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത്. പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിനെത്തുടർന്നാണ് ജൂലൈയിൽ വിധിപറയേണ്ട കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചിരുന്നു.
Discussion about this post