എറണാകുളം: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസിൽ ഹണി റോസ് നലകിയ പരാതിയിലാണ് നടപടി. നാല് മാസം മുൻപ് നടന്ന സംഭവത്തിലാണ് ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്.
ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശനമാണ് ണി റോസ് നടത്തിയത്.
പരാതി കൊടുക്കേണ്ട എന്ന് ഒരു ഘട്ടത്തിലും തോന്നിയില്ലെന്നും ആദ്യം ആളുകളിലേക്ക് ഈ വിഷയം എത്തിക്കാനാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതെന്നും ഹണി റോസ് വ്യക്തമാക്കി. അതൊരു മുന്നറിയിപ്പൊന്നും ആയിരുന്നില്ല. പരാതി നൽകാൻ തന്നെയായിരുന്നു തീരുമാനം. അതിശന്റ നിയമ സാധ്യതകൾ പരിശോധിച്ചു വരികയായിരുന്നുവെന്നും ഹണി റോസ് വ്യക്തമാക്കി.
ഒരുപാട് നാളുകളായി താനും കുടുംബവും വലിയ ഹരാസ്‌മെൻറിലൂടെയാണ് കടന്നുപോകുന്നതെന്നും നടി കൂട്ടിച്ചേർത്തു. ഇതെല്ലാം ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും വീണ്ടും തുടരുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഏറ്റവും മോശമായാണ് അപമാനിച്ചത്. അതൊന്നും കേട്ടുനിൽക്കേണ്ട കാര്യം എനിക്കോ ലോകത്ത് മറ്റൊരാൾക്കും ഇല്ലെന്നും ഹണി റോസ് പറഞ്ഞു.
Discussion about this post