സൈബർ അതിക്രമങ്ങൾ ജീവിതത്തിൽ പലപ്പോഴും വലിയ വേദനകൾ ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. പല കമന്റുകളും കണ്ട് കരഞ്ഞു പോയിട്ടുണ്ട്. ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകളാണ് ഓരോ ആളുക്കളും കുറിക്കുന്നത്. വ്യക്തിയധിക്ഷേപം നടത്തുന്ന ഇത്തരക്കാർക്ക് എതിരെ നടപടി വേണെമെന്നും ചിന്താ ജെറോം പറഞ്ഞു .
സമീപകാലത്ത് സാമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവും അധികം സൈബർ വേട്ടയ്ക്ക് വിധേയാക്കപ്പെട്ടയാളാണ് ഞാൻ .തന്നെ സോഷ്യൽമീഡിയയിൽ വളഞ്ഞിട്ടു ആക്രമിക്കുകയാണ്. തെളിവുകളില്ലാത്ത നിയൽയുദ്ധമാണ് തനിക്കെതിരെ നവമാദ്ധ്യമങ്ങളിൽ നടക്കുന്നത്. വിമർശനങ്ങൾ അതിര് വിട്ട് വ്യക്തിജീവിതത്തെ പോലും ബാധിച്ച നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചിന്താ ജെറോം പറഞ്ഞു. നമ്മളെ അറിയാത്ത ആളുകളല്ലെ ഇങ്ങനെ വിമർശിക്കുന്നത്. മുഖമില്ലാത്ത കൂട്ടങ്ങൾ, മുഖംമൂടി കൂട്ടങ്ങൾ.. തകർന്നു പോയ പല പെൺകുട്ടികളെയും കണ്ടിട്ടുണ്ട് എന്ന് ചിന്ത പറയുന്നു.
സൈബർ അതിക്രമങ്ങൾക്ക് ഇരയായവരുടെ ജീവിതം നേരിട്ട് കണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു. ഇത്തരക്കാർക്ക് എതിരെ താൻ നിയമ പോരാട്ടം നടത്തിയെന്നും അവർ വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയാൽ എല്ലാവരും നിയമ പോരാട്ടം നടത്തണമെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.
Discussion about this post