ഇസ്ലാമാബാദ്: വലിയ പ്രതിസന്ധികളിലൂടെയാണ് പാകിസ്താൻ ഇന്ന് കടന്നു പോകുന്നത്. സാമ്പത്തികമായും സാമൂഹികമായും ഇന്ന് നിരവധി പ്രശ്‌നങ്ങൾ പാകിസ്താനിൽ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് രാജ്യം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ് ഇവിടുത്തെ യുവതലമുറ. ജനങ്ങൾക്ക് മാത്രമല്ല, തേനീച്ചകൾക്ക് പോലും ഇഷ്ടമല്ലാത്ത രാജ്യമായി പാകിസ്താൻ മാറിയിരിക്കുന്നുവെന്നാണ് വിവരം.
പാകിസ്താനിൽ തേനീച്ചകളുടെ എണ്ണം ക്രമാതീതമായി കുറയുകയാണെന്നാണ് തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന യാസിൻ ചൗധരി പറയുന്നത്. ഉൾക്കാടുകളിൽ നിന്നും മലഞ്ചെരുവുകളിൽ നിന്നും തേൻ ശേഖരിച്ചാണ് ചൗധരി ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്. എന്നാൽ തേൻ ലഭിക്കുന്നതിന്റെ അളവ് കുറഞ്ഞു. പ്രകൃതിദത്തമായി ലഭിക്കുന്ന തേനിന് വില കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. പാകിസ്താനിൽ നിന്നും തേനീച്ചകൾ ഇന്ത്യയിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പാകിസ്താനിൽ തേനീച്ചകൾ ഇല്ലെന്ന് തേനീച്ച കർഷകൻ ആയ മുഹമ്മദ് ആരിഫും സ്ഥിരീകരിക്കുന്നു. ഇന്ത്യയോട് ചേർന്നുള്ള ഭാഗങ്ങളിൽ ആണ് തേനീച്ചകൾ കൂടുതൽ ആയി ഉള്ളത്. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പോകുന്ന ഇവ തേനുമായി അതിർത്തി മേഖലകളിൽ എത്തുമെന്നും ആരിഫ് പറയുന്നു. ഇന്ത്യയിൽ തേനീച്ചകളെ ആകർഷിക്കുന്ന മരങ്ങൾ ധാരാളമായി ഉള്ളതായിരിക്കാം ഈച്ചകൾ അതിർത്തി കടക്കുന്നതിന് കാരണം എന്നാണ് ആരിഫ് സംശയിക്കുന്നത്. കീടനാശിനികളുടെ അമിത ഉപയോഗവും ഇതിനുള്ള കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post