കൊച്ചി; നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ പ്രമുഖ വ്യാവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയുമായി പോലീസ് കൊച്ചിയിൽ എത്തി. എറണാകുളം സെൻട്രൽ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിൽ എത്തിച്ച ശേഷം സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നാളെ കോടതിയിൽ ഹാജരാക്കും.
ഭാരതീയ ന്യായ സംഹിതയിലെ 75ാം വകുപ്പ് പ്രകാരം ലൈംഗീഗാതിക്രമം ഐടി ആക്ടിലെ 67 ാം വകുപ്പ് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം പരാതിയിൽ നടി ഹണി റോസിൻറെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
വയനാട്ടിലെ റിസോർട്ടിൽ നിന്ന് കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കാർ വളഞ്ഞ് പോലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ദ്വയാർഥപ്രയോഗത്തിലൂടെ ലൈംഗികാധിക്ഷേപം നടത്തുന്നതിൻറെ വീഡിയോ സഹിതം നൽകിയ പരാതിയിൽ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്
Discussion about this post