മോസ്‌കോ : റഷ്യയിൽ ജനനസംഖ്യാ നിരക്കിൽ വൻ ഇടിവ്. ഇതേതുടർന്ന് പുതിയ പദ്ധതികളുമായി റഷ്യ. പ്രസവിക്കുന്ന വിദ്യാർത്ഥിനികൾക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യയിലെ ഒരു മേഖല . ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് ഒരുലക്ഷം റൂബിൾ ഏകദേശം 81,000 രൂപ നൽകുമെന്നാണ് കരേലിയ പ്രാവിശ്യാ ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്.
ഇതിന് നിബന്ധനകൾ വെച്ചിട്ടുണ്ട്. മാതാവ് ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥിനിയായിരിക്കണം . പ്രായം 25 വയസ്സിൽ താഴെയാവണം . കരേലിയയിൽ സ്ഥിരതാമസക്കാരിയാവണം എന്നിങ്ങനെയാണ് നിബന്ധനകൾ . അതേസമയം ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കണമെന്ന കാര്യത്തിൽ അവ്യക്തകൾ ഉണ്ടെന്നും ഇതേ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. പ്രസവത്തിൽ കുഞ്ഞ് മരണപ്പെടുന്നവർക്കും കുഞ്ഞിന് വൈകല്യങ്ങൾ ഉള്ളവർക്കുമൊക്കെ പദ്ധതിയുടെ പ്രയോജനം ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടത്രെ .
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് റഷ്യയിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത.് 2024 ലെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം ആകെ 5,99,600 കുട്ടികളാണ് രാജ്യത്ത് ജനിച്ചിരിക്കുന്നത്. ഇത് 25 വർഷത്തെ ഏറ്റവും കുറഞ്ഞ സംഖ്യയാണ്. ജനസംഖ്യയിലുണ്ടായവുന്ന വൻ ഇടിവ് രാജ്യത്തിന്റെ ഭാവിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും എന്ന് ക്രെലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചിരുന്നു.
റഷ്യയിലെ മറ്റ് മേഖലകളും സമാനമായ പദ്ധതികളുമായി കൂടുതൽ സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ വളർത്താനുമുള്ള പ്രോത്സാഹനം നൽകാനാണ് പദ്ധതിയിടുന്നത്. പ്രസവം പ്രേത്സാഹിപ്പിക്കാൻ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമല്ല കരേലിയ . 11 മേഖലകൾ ഇപ്പോൾ തന്നെ പ്രസവിക്കുന്ന വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
Discussion about this post