സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്ഷിടം…… വർഷങ്ങൾക്ക് മുൻപ് ഐഡിയ സ്റ്റാർ സിംഗറിലൂടെ ഈ ഗാനം പാടി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സുന്ദരികുട്ടിയാണ് ദുർഗ വിശ്വനാഥ്. തന്നെ മലയാളികൾ സ്‌നേഹിക്കുന്നു. സ്വന്തം വീട്ടിലെ കുട്ടിയായി കാണുന്നു. ഇതിനെല്ലാം കാരണം സ്റ്റാർ സിംഗർ എന്നതാണ് അതിനുള്ള ഉത്തരം എന്നാണ് ദുർഗ പറയുന്നത്.
2025 എന്ന വർഷം തനിക്ക് നല്ലൊരു തുടക്കമാണ്. ഫാമിലിയിലും മ്യൂസിക്കൽ ലൈഫിലും … ഗായിക എന്നതിലുപരി സംഗീത അദ്ധ്യാപിക കൂടിയാണ് ദുർഗ ഇന്ന്. അമൃതതരംഗിണി സ്‌കൂൾ ഓഫ് മ്യൂസിക്ക് എന്ന പേരിൽ സ്വന്തമായി മ്യൂസിക്ക് സ്‌കൂളും ഈ തിരക്കിനിടയിൽ ദുർഗ നടത്തുന്നുണ്ട്. ഡിവോഷൻ വിത് സിംഗിംഗ്! കോംപെറ്റീഷന് പ്രാധാന്യം കൊടുക്കാതെ സ്ലോഗണിൽ പറയും പോലെ ക്ളാസിക്കൽ മ്യൂസിക്കിന് മാത്രം പ്രാധാന്യം നൽകുന്ന ഒരിടം ആണ് തന്റെ സ്‌കൂൾ എന്നും ദുർഗ പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം 2025 എന്റെ പേഴ്‌സണൽ ലൈഫിലും എന്റെ മ്യൂസിക്കൽ ലൈഫിലും നല്ലൊരു തുടക്കം തന്നെയാണ്. കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ സന്തോഷം എന്റെ വിവാഹം തന്നെ ആയിരുന്നു. ഗുരുവായൂരപ്പന്റെയും ഗുരുക്കന്മാരുടെയും എല്ലാം പൂർണ്ണ അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് ഹൃദയം കൊണ്ട് ഞാൻ യാത്രതുടങ്ങി. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേതെന്നും അവർ പറഞ്ഞു.
പ്രതിസന്ധി എന്ന വാക്ക് കേൾക്കാത്തതും അനുഭവിക്കാത്തതുമായ മനുഷ്യർ ഇല്ലെന്ന് തന്നെ പറയാം. അത് കടന്നുവരാത്ത ആളുകൾ ആരും ഉണ്ട് എന്ന് തോന്നുന്നില്ല. എല്ലാവരുടെയും ജീവിതത്തിൽ ഉറപ്പായും ഓരോ സ്റ്റേജിൽ എത്തുമ്പോഴും ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ കടന്നു പോകും. എന്റെ അനുഭവത്തിൽ ഞാൻ മനസിലാക്കിയ ചില കാര്യങ്ങൾ ഉണ്ട്. നമ്മുടെ മുന്നിലൂടെ ഭൗതീക വിഷയങ്ങൾ കടന്നു പോകുമ്പോൾ നമ്മൾ സ്വീകരിക്കുന്ന അബോധ തലത്തിലെ നിലപാടുകൾ ഉണ്ടല്ലോ അതാണ് പ്രതിസന്ധികൾ ആയിമാറുന്നത് . എല്ലാവർക്കും അങ്ങനെ തന്നെ ആയിരിക്കും. അപ്പോൾ ആ വിഷയത്തിൽ നിന്നോ പ്രതിസന്ധി ഘട്ടത്തിൽ നിന്നോ നമുക്ക് ആർക്കും ഒളിച്ചോടാൻ ആകില്ല . ആ വിഷയത്തെ നേരിടുക തന്നെ വേണം. പക്ഷേ ഓരോ വിഷയങ്ങൾ വരുമ്പോളും അതിനെ നേരിടാൻ ഏറ്റവും നല്ല മാർഗ്ഗം ഈശ്വരാരാധന ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ഈസിയാക്കും എന്ന് അവർ പറഞ്ഞു.
എന്തൊരു കാര്യം വന്നാലും പോസിറ്റീവായി കാണാൻ ശ്രമിക്കുക . എന്തൊരു കാര്യത്തിനും രണ്ട് വശങ്ങളുണ്ട്. പക്ഷെ നമ്മൾ സ്വീകരിക്കുന്നത് എന്താണോ അത് തന്നെയാണ് നമ്മളിലേക്ക് റിഫ്‌ലെക്ട് ചെയ്യുക. അതുകൊണ്ടുതന്നേ മാക്‌സിമം പോസറ്റീവ് ആയി മാത്രം കാര്യങ്ങളെ സമീപിക്കുക എന്നാണ് എനിക്ക് ഈ പുതുവർഷത്തിൽ എല്ലാവരോടും പറയാൻ ഉള്ളതും എന്നും ദുർഗ പറഞ്ഞു.
Discussion about this post