ജെറുസലേം: പലസ്തീന്റെയും ലെബനന്റെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് ഇസ്രായേൽ. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകരരുമായി ശക്തമായ പോരാട്ടം തുടരുന്നതിനിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ പുതിയ ഭൂപടം പുറത്തുവിട്ടത്. സംഭവത്തിന് തൊട്ടി പിന്നാലെ അമർഷം രേഖപ്പെടുത്തി ഇസ്ലാമിക രാഷ്ട്രങ്ങൾ രംഗത്ത എത്തി.
പലസ്തീന് പുറമേ, ജോർദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങൾ ഇസ്രായേലിനോട് ചേർത്ത് കൊണ്ടാണ് പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് 3,300 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഇസ്രായേലാണ് ഭൂപടത്തിൽ ഉള്ളതെന്നാണ് ഇസ്രായേൽ ഭരണകൂടം വ്യക്തമാക്കുന്നത്.
മൂവായിരം വർഷങ്ങൾക്ക് മുൻപാണ് ഇസ്രായേൽ സാമ്രാജ്യം ഉണ്ടായത് എന്നകാര്യം നിങ്ങൾക്ക് അറിയുമോയെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. സ്വന്തം ശക്തിയുടെ പുന:രുദ്ധാരണത്തിനും രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിനും വേണ്ടിയാണ് ജൂത സമൂഹം മുഴുവൻ കാത്തിരുന്നത്. 1948 ൽ മിഡിൽ ഈസ്റ്റിലെ ഏക ജനാധിപത്യ രാജ്യം ആയിരുന്നു മിഡിൽ ഈസ്റ്റ്.
മൂന്ന് രാജാക്കന്മാർ ഇസ്രായേലിൽ 120 വർഷക്കാലം ഭരിച്ചു. ഇസ്രായേലിന്റെ ചരിത്രത്തിൽ ഏറെ നിർണായകം ആയിരുന്നു ഈ കാലഘട്ടം. സംസ്‌കാരം, സാമ്പത്തികം, മതം എന്നീ സമസ്ഥ മേഖലയുടെയും വളർച്ച് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഖത്തർ, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന്റെ നടപടിയിൽ എതിർപ്പ് പ്രകടമാക്കി രംഗത്ത് എത്തിയത്. മറ്റ് മേഖലകൾ കയ്യേറി ഇസ്രായേൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാമെന്ന് ജോർദാൻ വ്യക്തമാക്കി. അന്താരാഷ്ട്ര നയങ്ങളുടെ ലംഘനം ആണ് ഇസ്രായേൽ നടത്തുന്നത് എന്നാണ് ഖത്തർ സംഭവത്തോട് പ്രതികരിച്ചത്. ഭൂമി കയ്യേറാനും അന്താരാഷ്ട്ര നിയമങ്ങൾ ബോധപൂർവ്വം ലംഘിക്കാനുമുള്ള ശ്രമമാണ് ഇസ്രായേലിന്റേത് എന്ന് യുഎഇയും വ്യക്തമാക്കി.
Discussion about this post