സംഗീത സംവിധായകൻ ഗോപി സുന്ദർ പങ്കിട്ട പോസ്റ്റ് ശ്രദ്ധനേടുന്നു . നടി ഹണി റോസിന്റെ പരാതിയെ തുടർന്ന് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതും വലിയ ചർച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിലാമ് പോസ്റ്റ് ശ്രദ്ധ നേടയിത്. സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തപരമായ ആക്രമണങ്ങൾ നടത്തുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഗോപി സുന്ദർ പങ്കിട്ടിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തപരമായ ആക്രമണങ്ങൾ നടത്തുന്നവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഗോപി സുന്ദർ പറയുന്നു. ഓഫ്ലൈനിലും ഓൺലൈനിലും അഭിപ്രായങ്ങൾ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്നും ഗോപി കൂട്ടിച്ചേർത്തു.
‘സോഷ്യൽ മീഡിയകൾ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സൈബർ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാം. ഓഫ്ലൈനിലും ഓൺലൈനിലും നിങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം. മറ്റുള്ളവരോട് ദയയോടെയും ബഹുമാനത്തോടെയും പെരുമാറണം. അങ്ങനെ ചെയ്യേണ്ടത് എല്ലായ്‌പ്പോഴും പ്രധാനമാണ്. സുരക്ഷിതരായിരിക്കുക, പോസിറ്റീവായ ഡിജിറ്റൽ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുക. ഒരു പണി വരുന്നുണ്ടവറാച്ചാ..’, എന്നായിരുന്നു ഗോപി സുന്ദറിന്റെ വാക്കുകൾ.
കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിലൂടെ വലിയ തോതിൽ വിമർശനങ്ങൾ നേരിടുന്ന ആളാണ ്‌ഗോപി സുന്ദർ. വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടാണിത്. ഇത്തരം മോശം കമൻറുകൾ ചെയ്യുന്നവർക്കുള്ള ഗോപി സുന്ദറിൻറെ താക്കീതാണ് പുതിയ പോസ്റ്റ് എന്നാണ് വിലയിരുത്തലുകൾ.
Discussion about this post