തിരുവനന്തപുരം: കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നുവെന്ന സ്ഥിരം പല്ലവി ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുവർഷത്തിൽ സംസ്ഥാനത്തിന് പണം അനുവദിച്ച പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പണം അനുവദിച്ചതിൽ കേന്ദ്രത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതുവത്സരത്തിൽ കേരളത്തിന് 3,330 കോടി രൂപ അനുവദിച്ച മോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇനിയെങ്കിലും കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന സ്ഥിരം പല്ലവി കേരളം അവസാനിപ്പിക്കണം. കഴിഞ്ഞ മാസത്തേതിന് അപേക്ഷിച്ച് 84,000 കോടി രൂപയാണ് അധികമായി ഇക്കുറി സംസ്ഥാനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. നികുതി ഇനത്തിൽ
1,73,030 രൂപയാണ് കേന്ദ്രസർക്കാർ ഇക്കുറി അനുവദിച്ചത്.
കഴിഞ്ഞ 11 വർഷമായി സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ വലിയ സഹായങ്ങളാണ് നൽകുന്നത്. ഇക്കുറി കേരളത്തിന് ലഭിച്ച അധിക സഹായം ഗുണം ചെയ്യും. ആദ്യമായാണ് ഇത്രയും വലിയ തുക കേന്ദ്രം കേരളത്തിന് നൽകുന്നത്. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയോട് കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post