പനിയ്ക്കും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാമായി പണ്ടുകാലം മുതല്‍ തന്നെ പല നാടൻ വൈദ്യങ്ങളും ഉപയോഗിച്ച് വരുന്നുണ്ട്. ഇതിൽ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ഒന്നാണ് പനിക്കൂര്‍ക്കയില. പനിയ്ക്കും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാമായി പനിക്കൂര്‍ക്കയില പല തരത്തില്‍ ഉപയോഗിക്കാറുണ്ട്.
ശ്വാസകോശാരോഗ്യത്തിന് മികച്ചതാണ് പനിക്കൂര്‍ക്കയില. ഇതിന് മ്യൂലോലൈറ്റിക് ഇഫക്ടുള്ളതിനാല്‍ കോള്‍ഡ്, ചുമ എന്നിവയുടെ തുടക്കത്തില്‍ ഇത് നല്‍കുന്നത് ഗുണപ്രദമാകും.
പനിക്കൂര്‍ക്കയില കഴുകിയെടുത്ത് ആവി കയറ്റി ഇതിന്റെ നീര് പിഴിഞ്ഞെടുക്കണം. 5 മില്ലി ജ്യൂസില്‍ 5 മില്ലി തേന്‍ ചേര്‍ത്തിളക്കി ദിവസം മൂന്ന് നാല് തവണ കഴിയ്ക്കുന്നത് ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയാകും.
ഒരു തവണ 10മില്ലി എന്ന അളവില്‍ ഇത് കഴിയ്ക്കണം. എന്നാല്‍ ഇത് രോഗം കൂടിയ അവസ്ഥയില്‍ ഗുണം ചെയ്യില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തുടക്കത്തിലാണ് ഇതിന്റെ ഗുണം ലഭിയ്ക്കുക.
പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് നല്ലതാണ്. പ്രത്യേകിച്ചും അടിക്കടി ശ്വസന സംബന്ധമായ ഇന്‍ഫെക്ഷനുകള്‍ വരുന്നവര്‍ക്ക്. കുട്ടികള്‍ക്ക് ഇത് ഗുണം നല്‍കുന്ന ഒന്നാണെന്നും ഡോക്ടര്‍ പറയുന്നു.
Discussion about this post