പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട സിഡബ്ല്യുസി ചെയർമാർ എൻ രാജീവ്. 62 പേർക്കെതിരെ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 40 പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപ്പട്ടികയിൽ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൺകുട്ടിയുടെ മൊഴിയിലെ വിവരങ്ങൾ എല്ലാം അതിവേഗത്തിൽ പോലീസിന് കൈമാറിയിട്ടുണ്ട്. 13 വയസ്സ് മുതൽ , അതായത് സ്‌കൂൾ കാലഘട്ടം മുതൽ പെൺകുട്ടി ചൂഷണത്തിന് ഇരയായി വരികയായിരുന്നുവെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. പ്രതികളിൽ ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ളവർ ഉണ്ട്. കുട്ടിയുടെ പിതാവിന്റെ ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും രാജീവ് വ്യക്തമാക്കി.
ഇതൊരു അസാധാരണ സംഭവം ആണ്. അതുകൊണ്ട് തന്നെ സൈക്കോളജിസ്റ്റിന്റെ അടുത്തേയേക്ക് വിട്ടി വിശദമായ കൗൺസിലിംഗിന് കുട്ടിയെ വിധേയയാക്കി. കുട്ടികൾക്ക് ആളുകളെ അറിയാം. എന്നാൽ വിശദമായ വിവരങ്ങൾ അറിയില്ല. അച്ഛന്റെ ഫോണിൽ പലരുടെയും ഫോൺ നമ്പറുകൾ സേവ് ചെയ്തിട്ടുണ്ട്. ഇതിൽ ഐടിഐയിൽ പഠിക്കുന്നവരുടെ പേരുകളും ഉണ്ട്. പല സ്റ്റേഷനുകളിലായി വിശദമായ അന്വേഷണം ആണ് നടക്കുന്നത് എന്നും രാജീവ് അറിയിച്ചു.
Discussion about this post