പത്തനംതിട്ട : 13കാരിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്ത് പേർ കൂടി കസ്റ്റഡിയിൽ. ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് പേലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്യതിരിക്കുന്നത്.
സംഭവത്തിൽ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 3 വയസ്സ് മുതൽ 5 വർഷത്തോളം ചൂഷണത്തിന് ഇരയായി എന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ ആറോളം സ്‌റ്റേഷനുകളിൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായാണ് വിവരം. പതിമൂന്നാം വയസിൽ ആദ്യം പീഡിപ്പിച്ചത് ആണ് സുഹൃത്തുക്കളും ആൺ സുഹൃത്തിന്റെ കൂട്ടുകാരും എന്നാണ് പെൺകുട്ടിയുടെ മൊഴി . പിതാവിന്റെ ഫോൺ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. അവർ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകി.
പെൺകുട്ടിയെ പല സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചിട്ടുണ്ട് . സ്‌കൂളിലും കാറിലും പെൺകുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചു എന്നാണ് പറയുന്നത്. പെൺകുട്ടിയെ മഹിളാ മന്ദീരത്തിലേക്ക് മാറ്റി . പ്രതികൾക്കെതിരെ എസസി , എസ്ടി പീഡന നിരോധന നിയമവും ചുമത്തും .
Discussion about this post