പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 20 പേർ. റാന്നിയിൽ നിന്നുള്ള ആറു പേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തി. ഇന്ന് വൈകീട്ടോടെ പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 9 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ കസ്റ്റഡിയിലായ അഞ്ച് പേരുടെ ചേര്‍ത്താണ് 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഒരു പ്രായപൂർത്തിയാകാത്ത പ്രതിയും നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്.
നാളെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടി നല്‍കിയ മൊഴി. പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്നാണ് ലഭിച്ചത്. അതേസമയം, സംഭവത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Discussion about this post