പാലക്കാട്: നിലമ്പൂർ എംഎൽഎ പിവി അൻവർ രാജിവച്ചു.തൃണമൂൽ കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ ഇരിക്കെയാണ് രാജി. ഇന്ന് രാവിലെ സ്പീക്കർ എഎൻ ഷംസീറിനെ നേരിൽ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനിൽക്കെയാണ് രാജി.തന്റെ വാഹനത്തിൽ നിന്ന് എംഎൽഎ ബോർഡ് അൻവർ നേരത്തേ നീക്കം ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ പിവി അൻവർ ചേർന്നത്. നിലവിൽ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക
ഇടത് സ്വതന്ത്രനായി നിലമ്പൂരിൽ വിജയിച്ച അൻവർ, മുഖ്യമന്ത്രി പിണറായി വിജയനോടക്കം തെറ്റിപ്പിരിഞ്ഞ് എൽ.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാർലമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കിയ അൻവർ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയിൽ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരിൽ സംഘടനയുണ്ടാക്കി. എന്നാൽ ഡി.എം.കെ. അൻവറിനെ പാർട്ടിയിൽ എടുക്കാൻ തയ്യാറായില്ല. നിലമ്പൂർ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസിൽ ഒരുദിവസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ അൻവർ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.ഇതിനിടെയാണ് തൃണമൂലിൽ ചേർന്നതും രാജിവച്ചതും.
Discussion about this post