ഓർമ്മിച്ചിരിക്കാനുള്ള കഴിവ് ഒരു അനുഗ്രഹമാണ്, ചില സന്ദർഭങ്ങളിൽ ശാപവും. പഠിക്കുന്ന കാലത്ത് പാഠഭാഗങ്ങൾ ഓർത്തിരിക്കാൻ ഏറെ ഇഷ്ടം. മധുരമുള്ള ഓർമ്മകൾ എന്നും ഓർമ്മത്താളുകളിൽ സൂക്ഷിക്കാൻ ഇഷ്ടം. എന്നാൽ അതിനിടെ ഉണ്ടാവുന്ന കയ്‌പേറിയ അനുഭവങ്ങൾ ഓർക്കാൻ ഇഷ്ടമല്ലെങ്കിലും ഇടയ്ക്കിടെ തികട്ടി വരും. എന്നാൽ ഇനി അതിനും പരിഹാരം എത്തുകയാണ്. ഇങ്ങനെ ഇഷ്ടമല്ലാത്ത മോശം ഓർമ്മകളും ആഘാതകരമായ ഫ്‌ളാഷ്ബാക്കുകളും മായ്ക്കാൻ കഴിയുമെങ്കിൽ അത് വിവിധമാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ചികിത്സയിൽ സഹായകമാകും. ഇതിന് സഹായിക്കുന്ന ഒരു ഘടകമുണ്ട്. പോസിറ്റീവ് ഓർമ്മകളെ വീണ്ടും സജീവമാക്കുന്നതിലൂടെ നെഗറ്റീവ് ഓർമ്മകളെ ദുർബലപ്പെടുത്താനാകും.
ഒരുപരീക്ഷണത്തിൽ 37 പേരോട് ക്രമരഹിതമായ വാക്കുകളെ നെഗറ്റീവ് -പോസിറ്റീവ് ഇമേജുകളുമായി ബന്ധപ്പെടുത്താൻ ആവശ്യപ്പെട്ടു.പഠനത്തിനായി, സംഘം നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് എന്ന് തരംതിരിക്കുന്ന ചിത്രങ്ങളുടെ അംഗീകൃത ഡാറ്റാബേസുകൾ ഉപയോഗിച്ചു – ശാന്തമായ പ്രകൃതിദൃശ്യങ്ങളും പുഞ്ചിരിക്കുന്ന കുട്ടികളും ഒരുവശത്തുള്ളപ്പോൾ മറുവശത്ത് മനുഷ്യരുടെ പരിക്കുകളോ അപകടകരമായ മൃഗങ്ങളോ ആണ് ചിന്തിക്കാനുള്ള ഇമേജുകൾ.
ആദ്യ സായാഹ്നത്തിൽ, പഠനത്തിനായി നിർമ്മിച്ച അസംബന്ധ വാക്കുകളുമായി നെഗറ്റീവ് ഇമേജുകൾ ലിങ്ക് ചെയ്യാൻ പഠനവിധേയമാക്കിയവരെ പ്രേരിപ്പിക്കാൻ മെമ്മറി പരിശീലന വ്യായാമങ്ങൾ ഉപയോഗിച്ചു. അടുത്ത ദിവസം, ഉറക്കത്തിനുശേഷം , ആ ഓർമ്മകൾ ഏകീകരിക്കാൻ , ഗവേഷകർ വാക്കുകളുടെ പകുതിയും പരീക്ഷണത്തിന് എത്തിയാളുകളുടെ മനസ്സിൽ പോസിറ്റീവ് ചിത്രങ്ങളുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചു.ഉറക്കത്തിന്റെ രണ്ടാം രാത്രിയിൽ, മെമ്മറി സ്റ്റോറേജിന് പ്രധാനമെന്ന് അറിയപ്പെടുന്ന നോൺ-റാപ്പിഡ് ഐ മൂവ്മെന്റ് (NREM) ഉറക്ക ഘട്ടത്തിൽ സംസാരിക്കുന്ന അസംബന്ധ വാക്കുകളുടെ റെക്കോർഡിംഗുകൾ പ്ലേ ചെയ്യപ്പെട്ടു. ഇലക്ട്രോഎൻസെഫലോഗ്രഫി ഉപയോഗിച്ച് തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിച്ചു.
വൈകാരിക മെമ്മറി പ്രോസസ്സിംഗുമായി ബന്ധിപ്പിച്ചിരിക്കുന്ന തലച്ചോറിലെ തീറ്റ-ബാൻഡ് പ്രവർത്തനം, ഓഡിയോ മെമ്മറി സൂചകങ്ങളോടുള്ള പ്രതികരണമായി വർദ്ധിക്കുന്നതായി കാണപ്പെട്ടു, പോസിറ്റീവ് സൂചകങ്ങൾ ഉപയോഗിക്കുമ്പോൾ അത് ഗണ്യമായി ഉയർന്നതാണ്.അടുത്ത ദിവസവും അതിന് ശേഷമുള്ള ദിവസങ്ങളും ചോദ്യാവലികളിലൂടെ, പോസിറ്റീവ് ആയവയുമായി സ്‌ക്രാംബിൾ ചെയ്ത നെഗറ്റീവ് ഓർമ്മകൾ ഓർക്കാൻ ആളുകൾക്ക് കഴിയുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി. ഈ വാക്കുകൾക്ക് നെഗറ്റീവ് ഓർമ്മകളേക്കാൾ പോസിറ്റീവ് ഓർമ്മകൾ അവരുടെ മനസിൽ ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് വ്യക്തമായി.
Discussion about this post