പാലക്കാട്: സംസ്ഥാനത്തെ ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് നാളെ അവധി. തമിഴ്ഭാഷാ ന്യൂനപക്ഷങ്ങൾ ധാരാളമായുള്ള ആറ് ജില്ലകളിലാണ് നാളെ കെഎസ്ഇബി ഓഫീസുകൾക്ക് അവധി നൽകിയത്. തൈപ്പൊങ്കൽ പ്രമാണിച്ചാണ് അവധി. ഈ ജില്ലകളിൽ നാളെ പ്രാദേശിക അവധിയും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ആണ് നാളെ പ്രദേശിക അവധി ഉള്ളത്. ഈ ജില്ലകളിലാണ് കെഎസിഇബി ഓഫീസുകൾക്കും അവധി നൽകിയിരിക്കുന്നത്. നാളെ ക്യാഷ് കൗണ്ടറുകൾ അവധിയായിരിക്കും. അതിനാൽ ഉപഭോക്താക്കൾ വിവിധ ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണം അടയ്‌ക്കേണ്ടതാണ്.
നാളെ അവധിയായ പശ്ചാത്തലത്തിൽ വൈദ്യുതി തടസം ഉണ്ടാകാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഫീൽഡ് ഓഫീസർമാർക്ക് കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി തകരാറുണ്ടായാൽ ഉടനടി പരിഹരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കെഎസ്ഇബി ഓഫീസുകൾക്ക് പുറമേ ഈ ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് ശബരിമല മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലിയും നാളെയാണ്. ഈ രണ്ട് ഉത്സവങ്ങൾക്കും വലിയ പ്രധാന്യമാണ് കേരളത്തിൽ ഉള്ളത്.
Discussion about this post