കൊച്ചി; റിപ്പോർട്ടർ ചാനലിനെതിരെ പോക്‌സോ കേസ്. തിരുവനന്തപുരത്ത് വച്ച് നടന്ന സ്‌കൂൾ കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് കേസ്. റിപ്പോർട്ടർ ചാനലിന്റെ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെയാണ് ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന മറ്റൊരു റിപ്പോർട്ടർ മൂന്നാം പ്രതിയാണ്.
ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്. വനിതാ ശിശുവികസന ഡയറക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്‌സോ വകുപ്പിലെ 11.12 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ നടത്തുന്ന സംഭാഷണത്തിന്മേലായിരുന്നു ദ്വയാർഥ പ്രയോഗം.ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ അടിയന്തര റിപ്പോർട്ടു തേടിയിരുന്നു.
Discussion about this post