തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗകുടുംബം ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഭാര്യയും ഭർത്താവും മകളും ഇവരുടെ ബന്ധുവായ 12 വയസുകാരനുമാണ് ഒഴുക്കിൽ പെട്ടത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം.
ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, ഇവരുടെ മകളായ പത്തുവയസുകാരി സെറ, കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്ന് വിളിക്കുന്ന ഹയാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. റെയ്ഹാനയെ നാട്ടുകാർ ചേർന്ന് കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബം ഒഴുക്കിൽ പെടുന്നത് കണ്ട സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
Discussion about this post