ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ അല്ലേ… നമ്മളിൽ പലരും ഒരുപാട് സമയം ഇതിൽ ചെലവാക്കുന്നവരാണ്.നമ്മുടെ വിലപ്പെട്ട സമയമാണ് നഷ്ടം ആകുന്നത്. ഫേസ്ബുക്കിൽ നിന്നും നിങ്ങൾക്കും മാസം നല്ലൊരു വരുമാനം നേടാം എന്ന് എത്ര പേർക്ക് അറിയാം? തുടക്കക്കാർക്ക് പോലും മാസം 5,000 മുതൽ 50,000 വരെ നേടാൻ കഴിയും.
എങ്ങനെയാണ് എന്ന് അറിയാമോ
അതിനു വേണ്ടി നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പ്രൊഫൈൽ പ്രൊഫഷണൽ മോഡിലേക്ക് മാറ്റുകയോ അല്ലെങ്കിൽ പുതുതായി ഒരു ഫേസ്ബുക് പേജ് തുടങ്ങുകയോ ചെയ്യണം.
അതിന് ശേഷം 7 രീതിയിൽ ഫേസ്ബുക് നിങ്ങൾക്കും മാസം വരുമാനം തരും.
1) ഇൻസ്ട്രീം ആഡ്‌സ്
നിങ്ങൾ ഇടുന്ന വീഡിയോകളുടെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.
2) ആഡ്‌സ് ഓൺ റീൽസ്
നിങ്ങൾ പോസ്റ്റ് ചെയ്യുന്ന റീലുകളുടെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.
3) ഇൻസ്ട്രീം ആഡ്‌സ് ഓൺ ലൈവ്
നിങ്ങൾ ലൈവിൽ വന്ന് വീഡിയോ ചെയ്യുമ്പോൾ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.
4) സ്റ്റാർസ്
മറ്റുള്ളവർ നമുക്ക് നൽകുന്ന സ്റ്റാർസ് വഴിയും ചെറിയ വരുമാനം ലഭിക്കും.
5) ബോണസ് പ്രോഗ്രാം
നിങ്ങൾ കൂടുതൽ ആളുകൾ പ്രതികരിക്കുന്ന കണ്ടന്റുകൾ ചെയ്യുമ്പോൾ ഫേസ്ബുക് അതിന് ബോണസ് നൽകുകയും Payout സമയത്ത് അത് ഡോളർ ആയി അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യും.
6) പെയ്‌ഡ് പ്രൊമോഷൻ
നിങ്ങൾക്ക് അത്യാവശ്യം ഫോളോവേഴ്സ് ഉണ്ടെങ്കിൽ പല കമ്പനികളും അവരുടെ പരസ്യങ്ങൾ ചെയ്യാനായി സമീപിക്കും. നല്ലൊരു തുക വാങ്ങി നിങ്ങൾക്ക് അവരുടെ പരസ്യങ്ങൾ ചെയ്യാവുന്നതാണ്.
7) ആഡ്‌സെൻസ്
നിങ്ങൾക്ക് സ്വന്തമായി ആഡ്‌സെൻസ് അക്കൗണ്ട് ഉള്ള ഒരു വെബ്സൈറ്റോ ബ്ലോഗോ ഉണ്ടെങ്കിൽ അതിന്റെ ലിങ്കുകൾ ഫേസ്ബുക്കിൽ ഇട്ട് വരുമാനം നേടാം.
Discussion about this post