ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ട്രെൻഡിംഗ് ആയ ഒന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, കണ്ണുകളെ കബളിപ്പിക്കുന്ന വിചിത്രമായ ചിത്രങ്ങളാണിവ. മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളായതിനാൽ തന്നെ, ഈ ചിത്രങ്ങൾ നമ്മളിലെ നാം പോലും മനസിലാക്കാത്ത കാര്യങ്ങളെ കുറിച്ച് വെളിച്ചം വീശുന്നു. ഈ ചിത്രങ്ങളിൽ ഒരു വ്യക്തി ആദ്യം കാണുന്നത് എന്താണെന്നതിനെ ആശ്രയിച്ച്, നിങ്ങളുടെ സ്വഭാവത്തെ കുറിച്ച് മനസിലാക്കാം…
ഈ ചിത്രത്തിനുള്ളിൽ രണ്ട് ചിത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഒരു പൂച്ചയും എലിയും. എന്നാൽ, ഒറ്റനോട്ടത്തിൽ, ഒരു വ്യക്തിക്ക് ഇതിൽ രണ്ട് മൃഗങ്ങളിൽ ഒന്നിനെ മാത്രമേ കാണാൻ കഴിയൂ. ഇതിൽ ഏതിനെയാണ് നിങ്ങൾ കാണുന്നത് എന്ന് അടിസ്ഥാനമാക്കി, അവർ ഒരു ടീം-പ്ലെയറാണോ അതോ ഒറ്റക്ക് മുന്നോട്ട് പോവാൻ താത്പര്യപ്പെടുന്ന ആളാണോ എന്ന് മനസിലാക്കാം…
നിങ്ങൾ ആദ്യം കാണുന്നത് ഒരു എലിയെ ആണോ…
നിങ്ങൾ ആദ്യം കണ്ടത് ഒരു എലിയെ ആണെങ്കിൽ അതിനർത്ഥം നിങ്ങൾ കഠിനാധ്വാനിയായ വ്യക്തിയാണ് എന്നാണ്. മറ്റുള്ളവരുടെ നിർദേശങ്ങൾ പാലിക്കാൻ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് തോന്നില്ല. ജോലിസ്ഥലത്തുള്ള ഏതൊരു വ്യക്തിയോടും നിങ്ങൾക്ക് മൃദു സമീപനം പുലർത്താനാവും. ഇതെല്ലാം നിങ്ങളെ ജോലിസ്ഥലത്ത് ഒരു മികച്ച ടീം-പ്ലയറാക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ തികച്ചും സൗഹാർദ്ദപരമായ ഒരാളായിരിക്കും. മറ്റുള്ളവരുമായി നിങ്ങൾ എളുപ്പത്തിൽ സുഹൃദ് ബന്ധത്തിലാവാനും അവരോട് നന്നായി പെരുമാറാനും നിങ്ങൾക്ക് കഴിയും.
നിങ്ങൾ ആദ്യം കണ്ടത് പൂച്ചയെ ആണോ…?
നിങ്ങൾ ആദ്യം കണ്ടത് പൂച്ചയെ ആണെങ്കിൽ അതിനർത്ഥം… നിങ്ങൾക്ക് ടീം പ്ലെയറായി വർക്ക് ചെയ്യാൻ താത്പര്യപ്പെടുന്ന ആളല്ല എന്നാണ്. കാര്യങ്ങൾ സ്വയം ചെയ്യാനാണ് നിങ്ങൾ താൽപ്പര്യപ്പെടുന്നത്. നിങ്ങൾ നിങ്ങളുടെ ജോലി സ്വയം ആസൂത്രണം ചെയ്യുകയും അത് നിർവഹിക്കുകയും ചെയ്യുന്നു. നിങ്ങൾ ചെയ്യുന്നതിന്റെ എല്ലാ ക്രെഡിറ്റും നിങ്ങൾക്ക് തന്നെ വേണമെന്ന് നിർബന്ധമുള്ളയാളാണ് നിങ്ങൾ. നിങ്ങൾ ഒരു സ്വതന്ത്രനും അതിമോഹമുള്ള വ്യക്തിയുമാണെന്ന് ഇത് കാണിക്കുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത് ഉൾപ്പെടെ എല്ലായിടത്തും നിങ്ങൾ ഇത്തരത്തിൽ തന്നെയാകും പെരുമാറുക.
Discussion about this post