തിരുവനന്തപുരം: സ്തുതിഗീത വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവലമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുകഴ്ത്ത് പാട്ടും കേട്ട് കയ്യും വീശി മുഖ്യമന്ത്രി എന്നായിരുന്നു കെ സുധാകരന്റെ വിമർശനം. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. മക്കൾക്ക് വേണ്ടി കോടാനുകോടി ഉണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും കെ സുധാകരൻ ആഞ്ഞടിച്ചു.
പുകഴ്ത്ത് പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ., ഏതെങ്കിലും രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ചെയ്തിട്ടുണ്ടോ എന്നും സുധാകരൻ ചോദിച്ചു. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. സ്വന്തം മക്കൾക്ക് വേണ്ടി കോടാനു കോടി കട്ട് ഉണ്ടാക്കുകയാണ് ലക്ഷ്യം. നാടിനും നാട്ടുകാർക്കാർക്കും പാർട്ടിക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് പിണാറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് പാലക്കാട് തുടങ്ങാൻ പോവുന്ന മദ്യനിർമാണ ഫാക്റ്ററി നിലം തൊടാൻ പോലും അനുവധിക്കില്ലെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. കെ റെയിലിന്റെ മഞ്ഞക്കുറ്റിയുടെ അവസ്ഥ തന്നെയാകും ഇതിനും അത് പിഴുതെറിഞ്ഞതുപോലെ തന്നെ മദ്യഫാക്റ്ററിയും തൂത്തെറിയും. സംസ്ഥാന വ്യാപകമായ പ്രതിഷേധം ഇക്കാര്യത്തിൽ ഉണ്ടാകും. ഈ പദ്ധതിയിലുള്ളത് അടിമുടി ദുരൂഹതയാണ്. കോളേജ് തുടങ്ങാൻ വേണ്ടി ഏറ്റെടുത്ത 26 ഏക്കർ സ്ഥയത്താണ് ഇടതുസർക്കാർ മദ്യനിർമാണ ഫാക്റ്ററി തുടങ്ങാൻ പോവുന്നത്. വിദ്യയേക്കാൾ മദ്യത്തിന് മുൻഗണന നൽകുന്ന മുഖ്യമന്ത്രിയെന്ന് ഭാവിയിൽ പിണറായി വിജയൻ വാഴ്ത്തപ്പെടുമെന്നും സുധാകരൻ കുറ്റപ്പെടുത്തി.
Discussion about this post