എറണാകുളം: അടുത്തകാലത്തായി മാദ്ധ്യമ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ താരം നൽകിയ പരാതിയും ഇതേ തുടർന്നുള്ള സംഭവ വികാസങ്ങളും വലിയ ചർച്ച ആയിരുന്നു. ഹണി റോസിന്റെ വസ്ത്രധാരണവും ഈ വേളയിൽ വലിയ ചർച്ച ആയിരുന്നു. ഇപ്പോഴിതാ തനിക്ക് ഒരുങ്ങി നടക്കാൻ വളരെ ഇഷ്ടമാണെന്ന് വ്യക്തമാക്കുകയാണ് ഹണി റോസ്.
ഒരു പരിപാടിയ്ക്ക് ക്ഷണിച്ചാൽ അതിനെക്കുറിച്ച് നന്നായി മനസിലാക്കി പരിപാടിയ്ക്ക് അനുസരിച്ചുള്ള വസ്ത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കും. എന്നെ തന്നെ എനിക്ക് കോൺഫിഡൻസായി പ്രസന്റ് ചെയ്യണം. അതിലാണ് എല്ലാറ്റിന്റെയും ഭംഗി. നല്ല രസമായി ഒരുങ്ങിയാലും പ്രസന്റ് ചെയ്യുന്ന രീതിയിൽ ഒരു കോൺഫിഡൻസ് ഇല്ലെങ്കിൽ ബാക്കിയൊന്നിലും സൗന്ദര്യം കാണില്ല.
പരിപാടികൾക്ക് പോകുമ്പോൾ ഇതിനൊപ്പം തന്നെ കംഫർട്ടും ഞാൻ ശ്രദ്ധിക്കാറുണ്ട്. കംഫർട്ടാണ് മെയിനായിട്ട് ഫോക്കസ് ചെയ്യാറുള്ളത്. ഒരു പരിപാടിയിലേക്ക് ക്ഷണം ലഭിക്കുക എന്നത് വലിയ അനുഗ്രഹം ആയിട്ടാണ് ഞാൻ കാണുന്നത്. ആളുകളെ കാണുമ്പോൾ പ്രത്യേക സന്തോഷമാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വലിയ തിരക്കുകൾ ഉള്ള സമയങ്ങളിൽ ആകും പരിപാടികൾക്കായി ക്ഷണം ലഭിക്കുക. അപ്പോൾ തിരക്കുകൾ എല്ലാം മാറ്റിവച്ച് അതിൽ പങ്കെടുക്കാൻ പോകും. ആളുകളെ കാണുന്നതിന് വേണ്ടിയാണ് ഇങ്ങനെ പോകുന്നത്.
ചിലപ്പോൾ ഭീകര വെയിലായിരിക്കും, ചിലപ്പോൾ വലിയ മഴ. ഏത് മഴയത്തും വെയിലത്തും കാണാൻ ആളുകൾ വരുന്നു എന്നത് ഒരു മാജിക്കൽ അവസ്ഥയാണ്. ആളുകളുമായി സെൽഫിയൊക്കെ എടുത്താണ് പോകാറ് എന്നും ഹണി റോസ് പറഞ്ഞു.
Discussion about this post